അയല്‍രാജ്യങ്ങളുമായി ഇന്ത്യ നല്ല ബന്ധത്തിന് ആഗ്രഹിക്കുന്നു, പക്ഷെ ഭീകരവാദം ഉപയോഗിച്ചുള്ള ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ല: എസ് ജയശങ്കര്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 31 ഡിസം‌ബര്‍ 2022 (14:17 IST)
അയല്‍രാജ്യങ്ങളുമായി ഇന്ത്യ നല്ല ബന്ധത്തിന് ആഗ്രഹിക്കുന്നുവെന്നും പക്ഷെ ഭീകരവാദം ഉപയോഗിച്ചുള്ള ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. പരോക്ഷമായി പാക്കിസ്ഥാനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. സൈപ്രസിലെ ഒരു പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
 
അയല്‍ ബന്ധങ്ങളില്‍ ഭീകരവാദം അനുവദിക്കാന്‍ ഇന്ത്യക്ക് സാധിക്കില്ല. ഇക്കാര്യത്തില്‍ മോദി ഗവണ്‍മെന്റിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article