ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക്
എപ്പോള്‍ വേണമെങ്കിലും ആശുപത്രി വിടാം. അണുബാധ പൂര്‍ണമായും നിയന്ത്രണ വിധേയമാണെന്നും വീട്ടിലേക്ക് പോകണമെന്ന് തോന്നുമ്പോള്‍ അവര്‍ക്ക് ആശുപത്രി വിടാമെന്നും അപ്പോളോ ആശുപത്രി സ്ഥാപകനായ പ്രതാപ് റെഡ്ഡി പറഞ്ഞു.
നിലവില്‍ ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് ജയലളിത ഉള്ളത്. അണുബാധ പൂര്‍ണമായും നിയന്ത്രണവിധേമാണ്. എപ്പോള്‍ വേണമെങ്കിലും അവര്‍ക്ക് ആശുപത്രി വിടാം. ആശുപത്രി വിടണമെന്ന് തോന്നുന്ന സമയത്ത് അവര്‍ക്ക് ആശുപത്രി വിടാമെന്നും പ്രതാപ് റെഡ്ഡി വ്യക്തമാക്കി.
കടുത്ത പനിയും നിര്‍ജ്ജലീകരണവും ബാധിച്ചതിനെ തുടര്‍ന്ന് ആയിരുന്നു ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശുപത്രി അധികൃതര്‍ വിവരങ്ങള്‍ പുറത്തു വിട്ടിരുന്നില്ല.
നവംബര്‍ ആദ്യവാരം പുറത്തിറക്കിയ ബുള്ളറ്റിനില്‍ ജയലളിത പൂര്‍ണമായും സുഖം പ്രാപിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.