ജയലളിത മുഖ്യമന്ത്രിയാകും: മന്ത്രിസഭ ഉടച്ചുവാര്‍ക്കും, തീരുമാനം 22ന്

Webdunia
വെള്ളി, 15 മെയ് 2015 (14:17 IST)
അധികാരത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചന നല്‍കി എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ജയലളിത പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചു. മേയ് ഇരുപത്തിരണ്ടിന് ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്താണു വെച്ചാണ് യോഗം ചേരുന്നത്. എല്ലാ എംഎല്‍എമാരും നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്നാണ് ജയലളിത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സത്യപ്രതിജ്ഞ എന്നു വേണമെന്ന കാര്യമാകും പ്രധാനമായും ചര്‍ച്ചയാകുക. ജയലളിത അധികാരത്തിനു പുറത്തിരുന്നപ്പോള്‍ പാര്‍ട്ടിയെ ധിക്കരിച്ച് നീങ്ങിയവര്‍ ഇനി മന്ത്രിസഭയില്‍ കാണില്ല എന്നാണ് റിപ്പോര്‍ട്ട്. പുറത്താക്കേണ്ട മന്ത്രിമാരെക്കുറിച്ചും പുതുതായി മന്ത്രിസഭയിലെടുക്കേണ്ടവരെക്കുറിച്ചുമുള്ള തീരുമാനങ്ങള്‍ ഒന്നു രണ്ടു ദിവസത്തിലുണ്ടാകും. ഇതോടെ നിലവിലുള്ള മന്ത്രിസഭയില്‍ വന്‍തോതില്‍ അഴിച്ചുപണിയുണ്ടാവുമെന്ന് ഉറപ്പായി.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇക്കഴിഞ്ഞ ദിവസമാണു ജയലളിതയെ കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കിയത്. തുടര്‍ന്ന് ഉടന്‍തന്നെ അവര്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. ജയലളിതയുടെ പകരക്കാരനായി അധികാരത്തില്‍ എത്തിയ ഒ പനീർശെൽവം രാജിസന്നദ്ധത അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പനീർശെൽവം രാജിവെച്ച് ഒഴിഞ്ഞശേഷം ജയലളിത മുഖ്യമന്ത്രി പദത്തിലേക്കു തിരികെയെത്തുമെന്ന