ജെ ജയലളിതയ്ക്ക് പകരം ഡിഎംകെ തലവൻ എം കരുണാനിധിയെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെന്ന് തെറ്റായി അച്ചടിച്ച മൂന്ന് ലക്ഷം പാഠപുസ്തകങ്ങൾ തമിഴ്നാട് സർക്കാർ പിൻവലിച്ചു. പുസ്തകത്തതിന്‍റെ ആമുഖ പേജിലാണ് മുഖ്യമന്ത്രിയുടെ പേരിന്‍റെ സ്ഥാനത്ത് കരുണാനിധിയെന്ന് അച്ചടിച്ചു വന്നത്.
പതിനൊന്നാം ക്ളാസിലെ 2.5 ലക്ഷം ഇക്കണോമിക്സ് പാഠപുസ്തകങ്ങളും 70,000 ചരിത്ര പാഠപുസ്തകങ്ങളുമാണ് പിന്‍വലിച്ചത്.
ഇത് അച്ചടി കുഴപ്പമല്ലെന്ന് അധികൃതർ വ്യക്തമാക്കി. 2011ന് മുന്പ് എഴുതിയ പുസ്തകത്തിന്റെ ആമുഖം പിന്നീട് ഇതു വരെ മാറ്റിയിരുന്നില്ല. നാല് വർഷമായി ഇതേ തെറ്റ് ആവർത്തിച്ചു വന്നിരുന്നെങ്കിലും അത് ആരുടേയും ശ്രദ്ധയിൽപ്പെട്ടിരുന്നുമില്ല.