ജയലളിതയുടെ ജാമ്യഹര്‍ജിയില്‍ വാദം നാളെ ‍; തമിഴ്നാട്ടില്‍ സ്കൂളുകള്‍ അടക്കും

Webdunia
തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (12:44 IST)
മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യഹര്‍ജിയില്‍ നാളെ കോടതിയില്‍ വാദം കേള്‍ക്കും.കര്‍ണാടക ഹൈക്കോടതിയില്‍ വാദം നടക്കുക. ജയലളിതയ്ക്ക് വേണ്ടി രാം ജേഠ്മലാനിയാണ് ഹാജരാകുന്നത്.ജാമ്യം നേടിയെടുക്കാനും വിചാരണക്കോടതിയുടെ വിധിക്ക് എത്രയും വേഗം 'സ്റ്റേ' നേടാനുമാണ് പ്രതി ഭാഗത്തിന്റെ ശ്രമം.

അതിനിടെ ജയലളിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് തമിഴ്നാട്ടിലെ സ്വകാര്യ സ്‌കൂളുകള്‍ അടച്ചിടാന്‍  പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷന്‍ ഓഫ് ഫെഡറേഷനാണ് തീരുമാനമെടുത്തത്.എന്നാല്‍ അസോസിയേഷന്റെ തീരുമാനത്തിനെതിരെ ഒരു വിഭാഗം സ്‌കൂളധികൃതരും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

 

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.