ജയലളിതയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും

Webdunia
വെള്ളി, 10 ഒക്‌ടോബര്‍ 2014 (09:02 IST)
അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ജയലളിതയുടെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെടും. 
 
ഇന്നലെയാണ് ജയലളിത സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. അഴിമതി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക ഹൈക്കോടതി ജയലളിതയുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
 
നിയമപരമായി ജയലളിതയ്ക്ക് ജാമ്യത്തിനായി ഇനി സുപ്രീം കോടതിയെ മാത്രമാണ് ഏക ആശ്രയം. അഴിമതിക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നാണ് സുപ്രീംകോടതിയുടെ നിലപാടെന്നും അതിനാല്‍ ജാമ്യം അനുവദിക്കാനാവില്ലെന്നുമായിരുന്നു ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിക്കൊണ്ട് വ്യക്തമാക്കിയത്.
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.