ഹരിയാനയിൽ വമ്പൻ ട്വിസ്റ്റ്, കോൺഗ്രസിൻ അപ്രതീക്ഷിത തിരിച്ചടി, വിനേഷ് ഫോഗട്ടും പിന്നിൽ!

അഭിറാം മനോഹർ
ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (10:20 IST)
വോട്ടെണ്ണല്‍ ആരംഭിച്ച് 2 മണിക്കൂറിലേക്ക് അടുക്കുമ്പോള്‍ ഹരിയാനയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ വ്യക്തമായ ലീഡുണ്ടായിരുന്ന കോണ്‍ഗ്രസ് രണ്ടാം മണിക്കൂറിലേക്ക് കടക്കുമ്പോള്‍ ബിജെപിക്ക് പിന്നിലാണ്. ഹരിയാനയിലെ 90 സീറ്റുകളില്‍ 60 സീറ്റുകളോളം കോണ്‍ഗ്രസ് നേടുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരുന്നത്.
 
 എന്നാല്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കഴിഞ്ഞ തവണത്തെ സീറ്റ് നില മെച്ചപ്പെടുത്തി 50 സീറ്റുകളില്‍ ലീഡ് നേടാന്‍ ബിജെപിക്ക് ആയിട്ടുണ്ട്. 34 സീറ്റുകളില്‍ മാത്രമാണ് നിലവില്‍ കോണ്‍ഗ്രസ് മുന്നേറുന്നത്. കഴിഞ്ഞ തവണ 40 സീറ്റുകള്‍ നേടിയ ബിജെപി ഇത്തവണ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന സൂചനയാണ് ഹരിയാന നിലവില്‍ നല്‍കുന്നത്. അതേസമയം കോണ്‍ഗ്രസ് ലീഡ് വീണ്ടെടുക്കുമെന്ന ആത്മവിശ്വാസമാണ് കോണ്‍ഗ്രസ് ക്യാമ്പ് പ്രകടിപ്പിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article