ജമ്മു കശ്മീരിലും ജാര്‍ഖണ്ഡിലും നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്‍തൂക്കമെന്ന് എക്സിറ്റ് പോള്‍ ഫലം. ജമ്മുവില്‍ ബിജെപി 26 ശതമാനം വോട്ട് നേടും. പിഡിപി 25 ശതമാനവും കോണ്‍ഗ്രസ് 17 ശതമാനവും വോട്ട് നേടുമെന്നും ഇന്ത്യ ടിവി, സി വോട്ടര്‍ ഫലം പറയുന്നു. അതേസമയം, ജാര്‍ഖണ്ഡ് ബിജെപി ഭരിക്കുമെന്ന് (41 മുതല്‍ 49 വരെ സീറ്റ് ) ഇന്ത്യ ടുഡേ സിസെറോ എക്സിറ്റ് പോള്‍. 15 മുതല്‍ 19 സീറ്റ് വരെ സീറ്റുമായി ജെഎംഎം രണ്ടാമതും കോണ്‍ഗ്രസ് ഏഴുമുതല്‍ 11 വരെ സീറ്റുമായി മൂന്നാമതും എത്തും.
ജമ്മുകശ്മീരിലും ജാര്‍ഖണ്ഡിലും അഞ്ചാംഘട്ട വോട്ടെടുപ്പില്‍ ഭേദപ്പെട്ട പോളിംഗാണ് നടന്നത്. കാശ്മീരില്‍ കടുത്ത തണുപ്പിനെത്തുടര്‍ന്ന് തുടക്കത്തില്‍ പോളിംഗ് ശതമാനത്തില്‍ മന്ദഗതിയിലായിരുന്നുവെങ്കിലും ഉച്ചകഴിഞ്ഞതോടെ സ്തിഗതികള്‍ മാറുകയും ചെയ്തു. കനത്ത സുരക്ഷയില്‍ സമാധാനപരമായിരുന്ന പോളിംഗാണ് ഇരു സംസ്ഥാനങ്ങളിലും നടന്നത്.
213 സ്ഥാനാര്‍ഥികളാണ് അഞ്ചാംഘട്ടത്തില്‍ കശ്മീരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അവസാനഘട്ടത്തില്‍ ഉപമുഖ്യമന്ത്രി താരാചന്ദ് ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖരും ജനവിധി തേടുന്നുണ്ട്. ജാര്‍ഖണ്ഡില്‍ 6 നിയമസഭാ മണ്ഡലങ്ങളിലേക്കാണു വോട്ടെടുപ്പ് നടന്നത്. ഇവിടെ 208 പേരാണ് ജനവിധി തേടുന്നത്. മത്സരിക്കുന്ന പ്രമുഖരില്‍ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറനുമുണ്ട്.