ജമ്മു കശ്‌മീരിലെ നിയന്ത്രണരേഖയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ബി എസ് എഫ് ജവാന്‍ കൊല്ലപ്പെട്ടു. കശ്‌മീരിലെ രജൌറി സെക്‌ടറിലാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു.
നിയന്ത്രണരേഖയിലെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്കിയതായി സൈനിക വടക്കന്‍ കമാന്‍ഡ് അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ നടന്ന മൂന്നാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്. വെടിനിര്‍ത്തല കരാര്‍ കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും പാക് സേന ലംഘിച്ചിരുന്നു.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ എല്ലാ ആക്രമണങ്ങളും സൈനിക പോസ്റ്റുകളും ജനവാസകേന്ദ്രങ്ങളും ലക്‌ഷ്യമിട്ടായിരുന്നു. പാക് അധീന കശ്‌മീരിലെ ഭീകരവാദികളുടെ കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സേന മിന്നലാക്രമണം നടത്തിയിരുന്നു.