മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഐഎസ്ആര്‍ഒയുടെ പരീക്ഷണവിക്ഷേപണം ഡിസംബര്‍ 18ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം. ഇതിനായുള്ള എല്ലാവിധ ഒരുക്കങ്ങളും തീര്‍ന്നുവെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു.
മനുഷ്യനു യാത്രചെയ്യാനാകുന്ന പേടകവുമായി ബഹിരാകാശത്തേക്ക് കുതിക്കുന്നത് ഇന്ത്യ തദ്ദേശീയ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ച രാജ്യത്തെ ഏറ്റവും വലിയ വിക്ഷേപണവാഹനമായ ജിഎസ്എല്‍വി മാര്‍ക്ക് മൂന്നാണ്. ഡിസംബര്‍ 18നു ഭ്രമണപഥത്തിലേക്ക് കുതിക്കും. പിന്നീട് കടലില്‍ പതിക്കുന്ന പേടകം നാവികസേന തിരിച്ചെടുക്കും.
2016ല്‍ ജിഎസ്എല്‍വിയുടെ മാര്‍ക്ക് ഡി ഒന്നും മാര്‍ക്ക് ഡി രണ്ടും ഭ്രമണപഥത്തിലേക്ക് കുതിക്കും. ഈ വിക്ഷേപണങ്ങളും വിജയം കണ്ടാല്‍ 2020 ഓടെ ഇന്ത്യക്ക് മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുകുമെന്നുമാണ് ഐഎസ്ആര്‍ഒ കണക്കുകൂട്ടുന്നത്. 155 കോടി രൂപയാണ് പരീക്ഷണവിക്ഷേപണത്തിന് ആകെ വരുന്ന ചെലവ്.