ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നാരോപിച്ച് യുഎഇ നാടുകടത്തിയ യുവതിയെ ഹൈദരാബാദില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. നിക്കി ജോസഫ് എന്ന യുവതിയാണ് ഐഎസ് ബന്ധത്തിന്റെ പേരിൽ പൊലീസ് പിടിയിലായത്. ഇവര്‍ക്ക് അഫ്ഷ ജബീന്‍ എന്നും പേരുള്ളതായാണ് പൊലീസ് പറയുന്നത്. ഇവരെ ഹൈദരാബാദ് പൊലീസ് രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. നിക്കിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
കഴിഞ്ഞ ജനുവരിയിൽ ദുബായിലേക്ക് കടക്കാൻ ശ്രമിച്ച സൽമാൻ മൊയ്നുദീൻ എന്ന ആളില്‍ നിന്നും ഒരാളിൽ നിന്നുമാണ് പൊലിസിന് ഇവരുടെ ഐഎസ് ബന്ധത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഓൺലൈനിൽ തന്നോട് ബന്ധപ്പെട്ട നിക്കിതന്നെ ഇഷ്ടമാണെന്നു പറഞ്ഞെന്നും തന്നോടൊപ്പം സിറിയയിലേക്ക് കടന്ന് ഐഎസിൽ ചേരാൻ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തിയെന്നും സൽമാൻ പൊലീസിനെ അറിയിച്ചിരുന്നു. ഐ എസിനുവേണ്ടി ഓണ്‍ലൈനിലൂടെ റിക്രൂട്ട്‌മെന്റ് നടത്തിയതില്‍ നിക്കിക്കു പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്.