കൂട്ടത്തോടെ ഇസ്ലാമിലേക്ക് മതം മാറുമെന്ന ഭീഷണിയുമായി ബ്രാഹ്മണ കുടംബങ്ങള്‍ രംഗത്ത്. സിംഹവല്ലി ആഹിര്‍ ഗ്രാമത്തിലെ നൂറ്റിയന്‌പതോളം ബ്രാഹ്മണരാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഇവരുടെ കൂട്ടത്തില്‍ ഉള്ള ഒരു പെണ്‍കുട്ടി ഒരു ദളിത് യുവാവിനൊപ്പം ഒളിച്ചോടി പോയിരുന്ന്. ഇതില്‍ പ്രതിഷേധിച്ചാണ് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയില്ലെങ്കില്‍ തങ്ങള്‍ ഇസ്ലാമിലേക്ക് മതം മാറുമെന്ന് ബ്രാഹ്മണര്‍ ഭീഷണി മുഴക്കിയത്.
സെപ്‌തംബര്‍ എട്ടിന് ഗ്രാമത്തിലെ ഒരു ദളിത് യുവാവ് കൌമാരക്കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നാണ് കുട്ടിയുടെ വീട്ടുകാരുടെ ആരോപണം. എന്നാല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറയുന്നത്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എത്രയും പെട്ടെന്ന് കുട്ടിയെ കണ്ടെത്തണമെന്നും അല്ലെങ്കില്‍ മതപരിവര്‍ത്തനം നടത്തുമെന്ന ഭീഷണിയുമായി 150ലധികം ബ്രാഹ്മണര്‍ തന്നെ വന്ന് കണ്ടിരുന്നതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് വിദ്യാസാഗര്‍ മിശ്ര പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞ ദിവസം ഗ്രാമവാസികള്‍ പ്രകടനവും നടത്തിയിരുന്നു.