ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം ആരോപിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ മാനേജരെ അറസ്റ്റ് ചെയ്തു. ഐ ഒ സിയിലെ സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് സിറാജ് എന്ന സിറാസുദ്ദീനെയാണ് ജയ്പുരില്‍ അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ നിന്നുള്ളയാളാണ് സിറാജ്.
യുവാക്കളെ ഐ എസില്‍ ചേരാന്‍ സഹായിച്ചെന്നും ഔദ്യോഗിക രഹസ്യങ്ങള്‍ ഐ എസിന് ചോര്‍ത്തി നല്കിയെന്നുമുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് അറസ്റ്റ്.
ഐ എസില്‍ ചേരാന്‍ പ്രചോദനം നല്‌കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ സിറാസുദ്ദീന്‍ വാട്‌സ്‌ആപ്പിലും ഫേസ്ബുക്കിലും പ്രചരിപ്പിച്ചിരുന്നെന്നും ഐ എസിന്റെ ഓണ്‍ലൈന്‍ മാഗസിന്‍ പതിവായി ഡൗണ്‍ലോഡ് ചെയ്തിരുന്നെന്നും തീവ്രവാദ വിരുദ്ധ സേനാ എ ഡി ജി പി അലോക് ത്രിപാഠി പറഞ്ഞു. ഇതൊക്കെയാണ് അറസ്റ്റിലേക്ക് നയിച്ചത്.