തെന്നിന്ത്യന്‍ താരം ഖുശ്ബു ബിജെപിയിലേക്ക് ചേക്കേറുന്നതായി സൂചന.ഒരു ദേശീയ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഖുശ്ബു ബിജെപിയിലേക്ക് പോകുമെന്ന സൂചനകള്‍ നല്‍കിയത്.
നേരത്തെ ഡി എം കെയില്‍ അംഗമായിരുന്ന ഖുശ്ബു കരുണാനിധിയുടെ മകന് സ്റ്റാന്ലിനുമായുള്ള അഭിപ്രായ വിത്യാസത്തെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരുന്നു. ഇതുകൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വഛ് ഭാരത് പദ്ധതിയ്ക്ക് പിന്തുണയുമായി ട്വിറ്ററില്‍ ഖുശ്ബു രംഗത്തെത്തിയിരുന്നു.