വാതുവയ്പ്: അജിത്ത് ചന്ദിലയ്ക്ക് ആജീവനാന്ത വിലക്ക്

Webdunia
തിങ്കള്‍, 18 ജനുവരി 2016 (17:58 IST)
ഐപിഎല്‍ വാതുവയ്പ് കേസില്‍ പ്രതിയായ അജിത്ത് ചന്ദിലയ്ക്ക് ബിസിസിഐയുടെ അച്ചടക്ക സമിതി ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. കൂട്ടുപ്രതിയായിരുന്ന ഹകേഷന്‍ ഷായെ അഞ്ച് വര്‍ഷത്തേക്കും സമിതി വിലക്കി. ഇവരോട് കേസിന്റെ വിശദീകരണം എഴുതി നല്‍കാനും സമിതി നിര്‍ദ്ദേശിച്ചു.

ഐപിഎല്‍ വാതുവയ്പ് കേസില്‍ കോടതി വാദം കേള്‍ക്കുന്നതിനിടയിലായിരുന്നു ബിസിസിഐയുടെ ഈ നടപടി. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നു ചന്ദില. 2013ലെ ഐപിഎല്ലില്‍ കളിക്കുന്നതിനിടെയാണ് ചന്ദില വാതുവയ്പ്കേസില്‍ അകപ്പെട്ടത്.