2000 രൂപ നിക്ഷേപിച്ച യുപി സ്വദേശിയായ ഊര്‍മിള എന്ന വീട്ടമ്മ ബാങ്കില്‍ നിന്ന് ബാലന്‍സ് ചെക്ക് ചെയ്തപ്പോള്‍ ഞെട്ടി. കാരണം അക്കൌണ്ടിലുണ്ടെന്ന് കാണിച്ചത് 95,711,69,86,47,130 രൂപ അതായത് ഏകദേശം 96,000 കോടിയോളം രൂപ. എസ് ബി ഐയുടെ യു പി എസ് ഐഡിസി ബ്രാഞ്ചിലാണ് ഊര്‍മിള 2000 രൂപ ഡെപോസിറ്റ് ചെയ്തത്. അക്കൗണ്ട് എടുക്കുന്ന സമയത്ത് അടച്ച ആയിരത്തിനു പുറമെ 1000 കൂടി മാത്രമെ അധികം അടച്ചിരുന്നുള്ളു.
ഊര്‍മിളയുടെ അക്കൗണ്ടില്‍ വേണ്ടത്ര ബാലന്‍സ് ഇല്ലെന്ന് ശ്രദ്ധയില്‍ പെട്ട ബാങ്ക് ഒരു സാങ്കല്പിക സംഖ്യ അവരുടെ അക്കൗണ്ടിലുള്ളതായി രേഖയുണ്ടാക്കുകയായിരുന്നുവെന്നായിരുന്നു ഊര്‍മിള ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി. എന്നാല്‍ തനിക്ക് താന്‍ നിക്ഷേപിച്ച സംഖ്യ തിരിച്ചു കിട്ടിയാല്‍ മതിയെന്നാണ് ഊര്‍മിള പറയുന്നത്.