ഇന്ന് ദേശീയ സ്‌ട്രെസ് ബോധവത്കരണ ദിനം: പ്രത്യേകതകള്‍ ഇവ

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 2 നവം‌ബര്‍ 2022 (15:40 IST)
ഇന്ന് ദേശീയ സ്‌ട്രെസ് ബോധവത്കരണ ദിനം. എല്ലാവര്‍ഷവും നവംബര്‍ ആദ്യ ബുധനാഴ്ചയാണ് ഇത്. സമ്മര്‍ദ്ദം നമ്മുടെ ജീവിതത്തിന്റെ നിലവാരത്തെ നിര്‍ണയിക്കുന്നു. ലോകത്ത് എല്ലാരും ഏറിയും കുറഞ്ഞും സമ്മര്‍ദ്ദത്തിലാണ് ജീവിക്കുന്നത്. 1998 മുതലാണ് ദേശീയ സമ്മര്‍ദ്ദ ബോധവത്കരണ ദിനമായി ആചരിക്കുന്നത്. 
 
ചെറിയ അളവിലുള്ള സമ്മര്‍ദ്ദം നമ്മുടെ ജീവിത പ്രതിസന്ധികളെ മറികടക്കാന്‍ സഹായിക്കും. ഇത് ജോലിയില്‍ കൂടുതല്‍ കാര്യക്ഷമത ഉണ്ടാക്കുകയും ചെയ്യും. എന്നാല്‍ ഉയര്‍ന്ന അളവിലുള്ള സമ്മര്‍ദ്ദം ഒരു വ്യക്തിയെ മാനസികമായും ശാരീരികമായും തളര്‍ത്തും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article