ഇന്‍ഫോസിസിന്റെ നോണ്‍ എക്‌സിക്യുട്ടീവ് ചെയര്‍മാനായി ശേഷസായി നിയമിതനായി

Webdunia
ശനി, 6 ജൂണ്‍ 2015 (15:15 IST)
ഇന്‍ഫോസിസിന്റെ നോണ്‍ എക്‌സിക്യുട്ടീവ് ചെയര്‍മാനായി ആര്‍ ശേഷസായി നിയമിതനായി. കെ വി കാമത്ത് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ശേഷസായിയെ നോണ്‍ എക്‌സിക്യുട്ടിവ് ചെയര്‍മാനാക്കിയത്. ബ്രിക്‌സ് രാജ്യങ്ങളുടെ സംരംഭമായ ന്യൂ ഡവലപ്പ്‌മെന്റ് ബാങ്കിന്റെ അധ്യക്ഷനായി കാമത്ത് നിയമിതനായിരുന്നു. ഇതേതുടര്‍ന്ന് കാമത്ത് ഇന്‍ഫോസിസിന്റെ ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുകയായിരുന്നു.

നിലവില്‍ വാഹനക്കമ്പനിയായ അശോക് ലെയ്‌ലാന്‍ഡിന്റെ വൈസ് ചെയര്‍മാനും ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ചെയര്‍മാനുമാണ് ശേഷസായി. 2011 ജനുവരി മുതല്‍ ഇദ്ദേഹം ഇന്‍ഫോസിസിന്റെ സ്വതന്ത്ര ഡയറക്ടറും ഓഡിറ്റ് കമ്മറ്റി ചെയര്‍മാനുമായി സേവനം അനുഷ്ഠിക്കുകയാണ്. അടിയന്തിര പ്രാധാന്യത്തോടെ ശേഷസായിയെ നിയമിക്കുന്നതായി ഇന്‍ഫോസിസ് അധികൃതര്‍ അറിയിച്ചു.