ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ചൈനീസ് സൈന്യവും ആഘോഷിച്ചു!

Webdunia
ശനി, 16 ഓഗസ്റ്റ് 2014 (15:14 IST)
വര്‍ദ്ധിച്ചുവരുന്ന അതിര്‍ത്തി തര്‍ക്കത്തിനിടെ അപ്രതീക്ഷിതമായി ഇന്ത്യയുടെ 60-8-മത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തോടൊപ്പം ചൈനീസ് സൈന്യവും പങ്കെടുത്തു. രാജ്യത്തിന്റെ പതാകയെ ചൈനീസ് സൈന്യം വന്ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ചടങ്ങുകള്‍ക്കിടെ അതിര്‍ത്തിയില്‍ സമാധാനവും സഹകരണവും ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചു.  നാലുമണിക്കൂര്‍ നീണ്ട ആഘോഷച്ചടങ്ങില്‍ വിവിധ കലാ കായിക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു . ആഘോഷത്തില്‍ ചൈനീസ് സൈന്യം പങ്കെടുത്തത് മേഖലയിലെ സമാധാനാന്തരീക്ഷത്തെ ശക്തിപ്പെടുത്തുമെന്ന് ഇന്ത്യന്‍ ഉന്നതോദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു.\