ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് നിയമത്തില്‍ മാറ്റം കൊണ്ടുവന്ന് ഇന്ത്യന്‍ റെയില്‍വേ; ഇനി മുതല്‍ 60 ദിവസം മുന്‍പ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 17 ഒക്‌ടോബര്‍ 2024 (16:21 IST)
ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് നിയമത്തില്‍ മാറ്റം കൊണ്ടുവന്ന് ഇന്ത്യന്‍ റെയില്‍വേ. ഇനി മുതല്‍ യാത്ര ചെയ്യുന്നതിന് 60 ദിവസം മുന്‍പ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. നേരത്തെ 120 ദിവസം മുന്‍പ് ബുക്ക് ചെയ്യുവാന്‍ സാധിക്കുമായിരുന്നു. നവംബര്‍ ഒന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. യാത്ര ചെയ്യുന്ന തീയതി കൂട്ടാതെയാണ് ബുക്കിംഗ് കാലാവധിയായ 60 ദിവസം കണക്കാക്കുന്നത്. 
 
ഈ മാസം 31വരെയുള്ള ബുക്കിംഗുകളെ പുതിയ നിയമം ബാധിക്കുകയില്ല. വിദേശ ടൂറിസ്റ്റുകള്‍ക്കുള്ള ബുക്കിംഗ് കാലാവധിയായ 365 ദിവസത്തില്‍ മാറ്റമുണ്ടാകില്ലെന്ന് റെയില്‍വേ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article