ഇന്ത്യന്‍ സൈനിക മേധാവിക്ക് യുഎന്‍ സമാധാന സമ്മേളനത്തിലേയ്‌ക്ക് ക്ഷണം
ബുധന്‍, 25 മാര്‍ച്ച് 2015 (19:21 IST)
ഇന്ത്യന്‍ സൈനിക മേധാവി ദല്‍ബീര്‍ സിംഗ് സുഹാബിന് യുഎന്‍ സമാധാന സംരക്ഷണ സമ്മേളനത്തിലേയ്‌ക്ക് ക്ഷണം. ഈ മാസം 27ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കിമൂണിന്റെ നേതൃത്വത്തില്‍ നടക്കുന്ന യുഎന്‍ അംഗരാഷ്‌ട്രങ്ങളുടെ സൈനിക മേധാവികളുടെ സമ്മേളനത്തിലേക്കാണ് ദല്‍ബീര്‍ സിംഗിനെ ക്ഷണിച്ചിരിക്കുന്നത്. പാക്കിസ്‌ഥാന്‍ സൈനിക മേധാവിയും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഈ സമ്മേളനത്തില്‍ വച്ച രണ്ട് സേനാ നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയേക്കുമോ എന്നത് സംഭന്ധിച്ച വിവരങ്ങളൊന്നും ഇല്ല.
യു എന്‍ സമാധാന സംരക്ഷണ സേനയുടെ അവിഭാജ്യമായ ഘടകമാണ് ഇന്ത്യ. ആഫ്രിക്ക പോലുളള രാജ്യങ്ങളിലെ സമാധാന ശ്രമങ്ങള്‍ക്കായി ഇന്ത്യ പതിനായിരക്കണക്കിന് പട്ടാളക്കാരെയാണ് അയക്കുന്നത്. അതിനാല്‍ സമ്മേളനത്തില്‍ ഇന്ത്യന്‍ സേനാ മേധാവിയുടെ സാന്നിധ്യം എല്ലാവരും ശ്രദ്ധിക്കുന്നതാകും. 44 മത് ‘പീസ്‌കീപ്പിങ്ങ് മിഷനി’ലേക്ക് ഒരുലക്ഷത്തി എണ്‍പതിനായിരം പട്ടാളക്കാരെ ഇന്ത്യ അയച്ചിരുന്നു. ഇതില്‍ 158 പേര്‍ ദൗത്യത്തിനിടെ ജീവന്‍ ബലികഴിച്ചു. മറ്റു രാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന മരണ നിരക്കാണ് ഇത്.
സമാധാന സംരക്ഷണ മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ക്ക് രൂപം നല്‍കുകയാണ് 27 ന് നടക്കുന്ന സമ്മേളനത്തിന്റെ ലക്ഷ്യം. സമാധാന സംരക്ഷണത്തിനായുളള പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനോടൊപ്പം പുതിയ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ക്ക് യോജിക്കുന്ന തന്ത്രങ്ങള്‍ക്ക് രൂപംകൊടുക്കുക എന്നതും സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യമാണ്.