'പൗരത്വ ഭേതഗതി നിയമത്തെ ഇന്ത്യ പിന്തുണയ്ക്കുന്നു', പ്രതിഷേധങ്ങൾ മറികടക്കാൻ പ്രധാനമന്ത്രിയുടെ ക്യാംപെയിൻ

Webdunia
തിങ്കള്‍, 30 ഡിസം‌ബര്‍ 2019 (13:17 IST)
പൗരാത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോപങ്ങൾക്ക് അയവില്ലാത്ത സാഹചര്യത്തിൽ. പ്രതിഷേധങ്ങളെ മറികടക്കാൻ. സോഷ്യൽ മീഡിയ ക്യാംപെയിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പുതിയ ക്യാംപെയിനുമായി പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. പൗരത്വ ഭേതഗതി നിയമത്തെ ഇന്ത്യ പിന്തുണയ്ക്കുന്നു എന്ന ഹാഷ്ടാഗോടെയാണ് നരേന്ദ്ര മോദി ഡോട് ഇൻ ക്യാംപെയിന് തുടക്കം കുറിച്ചിരിക്കുന്നത്. 
 
'ഇന്ത്യ പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്നു. കാരണം അയൽ രാജ്യങ്ങളിൽനിന്നും പീഡനം അനുഭവിച്ച് ഇന്ത്യയിൽ അഭയം തേടിയവർക്ക് പൗരത്വം നൽകുന്നതിനായുള്ളതാണ് നിയമ ഭേതഗതി. അല്ലാതെ ആരുടെയും പൗരത്വം ഇല്ലാതാക്കുന്നതിനല്ല'. പ്രധാനമന്ത്രി ട്വീറ്റിൽ വ്യക്തമാക്കി. ഇന്ത്യ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നു എന്ന ഹഷ്ടാഗ് സാമൂഹ്യ മാധ്യമങ്ങളിൽ ഉപയോഗിച്ചുകൊണ്ട് നിയമത്തോടുള്ള പിന്തുണ അറിയിക്കണം എന്നും പ്രധാനമന്ത്രി ആവശ്യപ്പെടുന്നുണ്ട്. 
 
അതേസമയം പൗരത്വ നിയമ ഭേദഗതിയിൽ രാജ്യത്ത് വലിയ പ്രതിഷേധങ്ങൾ തുടരുകയാണ്. ഡൽഹിയിൽ വിദ്യാർത്ഥികളും പ്രതിപക്ഷ പാർട്ടികളും ഉൾപ്പടെ സമര രംഗത്തുണ്ട്. പ്രാദേശികമായി ഓരോ ഇടങ്ങളിലും പ്രതിഷേധങ്ങൾ നടക്കുകയാണ്. അതിനിടെ ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുമ്പോൾ സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചന നടത്തുമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article