ഫേസ്ബുക്ക് നിയന്ത്രണം: ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം

Webdunia
വ്യാഴം, 6 നവം‌ബര്‍ 2014 (14:02 IST)
2014 ലെ ആദ്യ ആറുമാസത്തിനുള്ളില്‍ സര്‍ക്കാരില്‍ നിന്നും ഇന്ത്യന്‍ ഫേസ്ബുക്ക് അധികൃതര്‍ക്കു ലഭിച്ചത് 5000 ല്‍ അധികം പരാതികള്‍. ഇന്ത്യയ്ക്ക് പിന്നില്‍ 1,893 പരാതികള്‍ നല്‍കിയ തുര്‍ക്കിയും 1,773 പരാതിയുമായി പാക്കിസ്ഥാനുമാണുള്ളത്.

ഫേസ്ബുക്കില്‍ അക്കൗണ്ട് ഉള്ളവരുടെ വിവരങ്ങള്‍ ഔദ്യോഗികമായി ചോര്‍ത്തിയതില്‍  ഇന്ത്യ അമേരിക്കയുടെ തൊട്ട് പിന്നിലാണെന്നുള്ളതും ശ്രദ്ധേയമാണ്.ഇന്ത്യ 5,958 പേരുടെ വിവരങ്ങളാണ് ശേഖരിച്ചത്.

ഇന്റലിജന്‍സ് ഏജന്‍സികളും ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമുമാണ് അകൌണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കായി ഫേസ്ബുക്കിനെ സമീപിച്ചത്. മതവിദ്വേഷം വളര്‍ത്തുന്ന പോസ്റ്റുകള്‍ ഇട്ടതിനും വ്യക്തിപരമായി അധിക്ഷേപിച്ചതിനും അക്കൗണ്ടുകള്‍ക്കും എതിരേ നടപടി ഉണ്ടായതിനുള്ള വിശദീകരണമായി പറയുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും പിന്തുടരുക.