രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നു: കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 43,654 പേര്‍ക്ക്

ശ്രീനു എസ്
ബുധന്‍, 28 ജൂലൈ 2021 (10:09 IST)
രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 43,654 പേര്‍ക്ക്. 41,678 പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം ബാധിച്ച് 640 പേര്‍ മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 
നിലവില്‍ 3,99,436 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 4,22,022 പേര്‍ മരണപ്പെട്ടിട്ടുണ്ട്. 44.61 കോടിയിലധികം പേരാണ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article