ദക്ഷിണേന്ത്യ മഴയിൽ കുതിരു‌മ്പോൾ ഉത്തരേന്ത്യ വെന്തുരുകുന്നു: വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട്

തിങ്കള്‍, 16 മെയ് 2022 (16:02 IST)
ദക്ഷിണേന്ത്യയിൽ ന്യൂനമർദ്ദത്തെ തുടർന്ന് അതിശക്തമായ മഴ ലഭിക്കുമ്പോൾ കടുത്ത ചൂടി ദക്ഷിണേന്ത്യ വെന്തുരുകുന്നു. പല ‌വടക്കൻ സംസ്ഥാനങ്ങളിലും താപനില 47 ഡിഗ്രീ സെൽഷ്യസ് കടന്നു. ഇതിനെ തുടർന്ന് രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
 
ഹരിയാന,പഞ്ചാബ്,യുപി,ഡൽഹി എന്നീ സംസ്ഥാനങ്ങളിലും കിഴക്കൻ മധ്യപ്രദേശിലുമാണ് ഓറഞ്ച് അലർട്ട്. രാജസ്ഥാനിൽ ശനിയാഴ്‌ച 48 ഡിഗ്രീ സെൽഷ്യസ് രേഖപ്പെടുത്തി. ഇവിടങ്ങളിൽ ഉഷ്‌ണതരംഗവും ഉണ്ടായി.ഉത്തർപ്രദേശിൽ തിങ്കളാഴ്ചവരെ ഉഷ്ണതരംഗം തുടരും. മധ്യപ്രദേശിലും അടുത്ത മൂന്നുദിവസത്തേക്ക് ഉഷ്ണതരംഗമുണ്ടാകാമെങ്കിലും തീവ്രതകുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍