ഉത്തരേന്ത്യയിൽ ഇന്നും നാളെയും ഉഷ്‌ണതരംഗം രൂക്ഷമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഡൽഹി ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഉയർന്ന താപനില 46 ഡിഗ്രി സെൽഷ്യസ് കടന്നു. 120 വർഷത്തിനിടയിൽ ഏപ്രിൽ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനിലയാണ് ഇന്നലെ ഡൽഹിയിൽ രേഖപ്പെടുത്തിയത്.