Gender parity index:ലിംഗവിവേചന ഇൻഡക്സ്: 146 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 135–ാമത്

വ്യാഴം, 14 ജൂലൈ 2022 (12:57 IST)
സാമ്പത്തിക പങ്കാളിത്തത്തിൻ്റെയും അവസരങ്ങളുടെയും മേഖലയിൽ അഞ്ച് സ്ഥാനം മെച്ചപ്പെടുത്തിയെങ്കിലും ലിംഗസമത്വത്തിൻ്റെ ഇൻഡെക്സിൽ ഇന്ത്യ ഏറെ പിന്നിൽ. വേൾഡ് എക്കണോമിക് ഫോറത്തിൻ്റെ വാർഷിക റിപ്പോർട്ടിൽ 146 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 135ആം സ്ഥാനത്താണ്.
 
ഐസ്ലാൻഡ്, ഫിൻലൻഡ്,നോർവെ,ന്യൂസിലൻഡ്, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളാണ് പട്ടികയിൽ മുന്നിലുള്ളത്. അഫ്ഗാനിസ്ഥാൻ,പാകിസ്ഥാൻ,കോംഗോ,ഇറാൻ,ചാഡ് എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഏറ്റവും പിന്നിലുള്ള 5 രാജ്യങ്ങൾ. കൊവിഡ് മഹാമാരി ലിംഗസമത്വത്തെ ആഗോളതലത്തിൽ ഒരു തലമുറ പിന്നോട്ടടിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. തൊഴിൽമേഖലയിൽ ലിംഗവ്യത്യാസം വർധിച്ചത് ആഗോളതലത്തിൽ സ്ത്രീകളെ ബാധിച്ചതായും ലിംഗവ്യത്യാസം നികത്താൻ ഇനിയും 132 വർഷങ്ങൾ എടുക്കുമെന്നും ഡബ്യുഇഎഫ് റിപ്പോർട്ടിൽ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍