Supermoon 2022: മേഘങ്ങള്‍ക്കിടയില്‍ നിന്ന് എത്തിനോക്കി ഭീമന്‍ ചന്ദ്രന്‍; സൂപ്പര്‍മൂണ്‍ ദൃശ്യങ്ങള്‍ കാണാം, വീഡിയോ

വ്യാഴം, 14 ജൂലൈ 2022 (08:52 IST)
Supermoon 2022: സൂപ്പര്‍മൂണ്‍ ദൃശ്യങ്ങള്‍ കണ്‍കുളിര്‍ക്കെ കണ്ട് മലയാളികളും. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 12.08 മുതലാണ് സൂപ്പര്‍മൂണ്‍ ദൃശ്യമായത്. കേരളത്തില്‍ പലയിടത്തും സൂപ്പര്‍മൂണ്‍ ദൃശ്യങ്ങള്‍ നല്ല തെളിച്ചത്തോടെ കാണാന്‍ കഴിഞ്ഞു. എന്നാല്‍, ചില സ്ഥലങ്ങളില്‍ കാര്‍മേഘങ്ങള്‍ സൂപ്പര്‍മൂണ്‍ ദൃശ്യവിരുന്നിന് വിലങ്ങുതടിയായി. 
 
തിരുവനന്തപുരത്ത് നിന്നുള്ള സൂപ്പര്‍മൂണ്‍ കാഴ്ച, വീഡിയോ 
 


2022 ലെ ഏറ്റവും വലിയ സൂപ്പര്‍മൂണ്‍ ആണ് ഇന്ന് ദൃശ്യമായത്. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തെത്തുമ്പോള്‍ കാണുന്ന പ്രതിഭാസത്തെയാണ് സൂപ്പര്‍ മൂണ്‍ എന്ന് വിളിക്കുന്നത്. ഈ സമയത്ത് ചന്ദ്രന്റെ 90 ശതമാനവും ദൃശ്യമാകും. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം ഏകദേശം 3.85 ലക്ഷം കിലോമീറ്ററാണ്. പക്ഷെ ഈ സൂപ്പര്‍ മൂണിന് ഇവ തമ്മിലുള്ള ദൂരം 3.57 ലക്ഷം കിലോമീറ്ററായി കുറയും. അതിനാല്‍ തന്നെ ഭൂമിയും ചന്ദ്രനും തമ്മിലുള്ള ആകര്‍ഷണവും കൂടും. അത് കാരണം വേലിയേറ്റവും വേലിയിറക്കവും വന്‍തോതില്‍ വര്‍ധിക്കും.
 
1979 ല്‍ അമേരിക്കന്‍ അസ്‌ട്രോളോജര്‍ റിച്ചാര്‍ഡ് നോലെയാണ് ആദ്യമായി 'സൂപ്പര്‍മൂണ്‍' എന്ന പദം ഉപയോഗിച്ചത്.
 
അടുത്ത മൂന്ന് ദിവസത്തേക്ക് സൂപ്പര്‍മൂണ്‍ ദൃശ്യമായിക്കൊണ്ടിരിക്കും. ഏറ്റവും തിളക്കമേറിയ സൂപ്പര്‍മൂണ്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍