Buck moon: ബക്ക് മൂൺ എപ്പോൾ, എവിടെ കാണാം? എന്താണ് സൂപ്പർ ബക്ക് മൂൺ

ബുധന്‍, 13 ജൂലൈ 2022 (15:14 IST)
ഏകദേശം ഒരു മാസം മുൻപ് ജൂൺ 14ന് സ്ട്രോബറി മൂൺ എന്ന പ്രതിഭാസത്തിന് ലോകം സാക്ഷ്യം വഹിച്ചിരുന്നു. അന്ന് സൂപ്പർ മൂൺ കാണാൻ പറ്റാതെ നിരാശപ്പെട്ടവരാണോ നിങ്ങൾ? എങ്കിൽ നിങ്ങളെ കാത്ത് നാളെ പുലർച്ചെ മറ്റൊരു ദൃശ്യവിസ്മയം കാത്തിരിക്കുന്നു.
 
ബുധനാഴ്ച(ഇന്ത്യയിൽ വ്യാഴാഴ്ച പുലർച്ചെ) ആണ് സൂപ്പർ മൂണിന് ഭൂമി സാക്ഷ്യം വഹിക്കുക. നാസയുടെ സൈറ്റിലെ വിവരപ്രകാരം ജൂലൈ 13ന് ആകാശം പ്രകാശപൂരിതമായിരിക്കും. ബക്ക് മൂൺ എന്ന് പേരിട്ടിരിക്കുന്ന പൂർണ്ണചന്ദ്രൻ ഇന്ത്യയിൽ നാളെ പുലർച്ചെ 12:08നാകും ദൃശ്യമാവുക. ആൺ മാനുകളിലോ ബക്കുകളിലോ പുതിയ കൊമ്പുകൾ വളരുന്ന സമയമായതിനാലാണ് ഈ സൂപ്പർ മൂണിനെ ബക്ക് മൂൺ എന്ന് വിളിക്കുന്നത്.
 
ചന്ദ്രൻ്റെ സഞ്ചാരാപാത ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്ന അവസരങ്ങളിലാണ് സൂപ്പർ മൂൺ ദൃശ്യമാകുന്നത്. നാസയുടെ വിവരപ്രകാരം ലോകത്ത് ചൊവ്വാഴ്ച മുതൽ  വെള്ളിയാഴ്ച രാവിലെ വരെ ഏകദേശം 3 ദിവസമാണ് ഇത് മൂലം ചന്ദ്രൻ പൂർണ്ണമായി ദൃശ്യമാവുക. 2022ലെ ഏറ്റവും വലുതും തിളക്കമുള്ളതുമായ സൂപ്പർ മൂണാകും ഇന്ന് അർധരാത്രി(വ്യാഴാഴ്ച പുലർച്ചെ) ദൃശ്യമാവുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍