ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചക്ക് തയാറാണെന്ന് പാകിസ്താന്‍ സര്‍ക്കാര്‍. ഇന്ത്യയുമായി സമാധാനപരമായ ബന്ധം നിലനിര്‍ത്താന്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തയാറാണെന്ന് പാക് സര്‍ക്കാര്‍ അറിയിച്ചു. ചര്‍ച്ചക്കായി പാക് സര്‍ക്കാര്‍ വ്യവസ്ഥകളും നിബന്ധനകളും അറിയിച്ചിട്ടില്ല. ന്യൂഡല്‍ഹിയില്‍ വെച്ച് നയതന്ത്രഞ്ജരുമായി കൂടിക്കാഴ്ചകളുണ്ടാവാനാണ് സാധ്യത.
നരേന്ദ്രമോഡിയും പാക് പ്രധാനമന്ത്രി നവാസ് ശരീഫും തമ്മില്‍ രണ്ടു ദിവസം മുമ്പ് നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സൗഹൃദപരമായ ബന്ധം പുലര്‍ത്തണമെന്ന് അറിയിച്ചിരുന്നു. സമാധാനവും സമൃദ്ധിയും കൈവരിക്കാന്‍ ഇരു രാജ്യങ്ങളും ഒരുമിക്കണമെന്നും ശരീഫ് പ്രസ്താവിച്ചിരുന്നു.