ഇന്ത്യ-പാക്‌ ഫ്‌ളാഗ്‌ മീറ്റിംഗ് തുടങ്ങി

Webdunia
ബുധന്‍, 27 ഓഗസ്റ്റ് 2014 (18:14 IST)
അതിര്‍ത്തിയില്‍ ഇന്ത്യ-പാക്‌ ഫ്‌ളാഗ്‌ മീറ്റിംഗ് തുടങ്ങി. അതിര്‍ത്തിയില്‍ 45 ദിവസമായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ ഫ്‌ളാഗ്‌ മീറ്റിങ്‌. ബിഎസ്‌എഫിലെയും പാക്‌ റേഞ്ചേഴ്‌സിലെയും ഉദ്യോഗസ്‌ഥര്‍ ഫ്‌ളാഗ്‌ മീറ്റില്‍ പങ്കെടുക്കുന്നുണ്ട്‌.

പാക്കിസ്‌ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിലെ അതൃപ്‌തി ഇന്ത്യ അറിയിച്ചു. ഇന്ത്യയുടെ ഡിജിഎംഒ ലഫ്‌റ്റനന്റ്‌ ജനറല്‍ പിആര്‍ കുമാറും പാക്ക്‌ ഡിജിഎംഒ മേജര്‍ ജനറല്‍ അമിര്‍ റിയാസും ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ്‌ ഫ്‌ളാഗ്‌ മീറ്റിംഗ് സംബന്ധിച്ച്‌ അന്തിമ തീരുമാനമായത്‌. ഇരുവരും പത്തുമിനിറ്റോളം ഹോട്ട്‌ ലൈനില്‍ സംസാരിച്ചിരുന്നു.

നിയന്ത്രണ രേഖയില്‍ പാക്ക്‌ സൈന്യം നടത്തുന്ന വെടിവയ്‌പ് അവസാനിപ്പിക്കാന്‍ ഫ്‌ളാഗ്‌ മീറ്റിംഗ് വിളിക്കണമെന്ന ഇന്ത്യയുടെ നിര്‍ദേശം നേരത്തെ പാക്കിസ്‌ഥാന്‍ നിരാകരിച്ചിരുന്നു.