ഇന്ത്യ - പാക് അതിര്‍ത്തിയില്‍ മയക്കുമരുന്ന് കള്ളക്കടത്തുക്കാരെ ബിഎസ്‌എഫ് വെടിവെച്ചു കൊന്നു

Webdunia
ഞായര്‍, 7 ഫെബ്രുവരി 2016 (10:38 IST)
അന്താരാഷ്‌ട്ര കള്ളക്കടത്തുകാരെ ബി എസ് എഫ് വെടിവെച്ചു കൊന്നു. പഞ്ചാബിലെ ഇന്ത്യ - പാക് അതിര്‍ത്തിയിലെ മെഹന്തിപൂര്‍ ഗ്രാമത്തിലായിരുന്നു സംഭവം. ഹെറോയിന്‍ കടത്താന്‍ ശ്രമിക്കവേയാണ് ഇവര്‍ കൊല്ലപ്പെട്ടത്.
 
കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ ഇന്ത്യക്കാരും രണ്ടുപേര്‍ പാകിസ്ഥാനില്‍  നിന്നുള്ളവരുമാണ്. ഇവരില്‍ നിന്ന് പത്തു കിലോയോളം ഹെറോയിന്‍ ആണ് കണ്ടെത്തിയത്. ഇന്ത്യക്കാര്‍ക്ക് ഹെറോയിന്‍ വില്‍ക്കാന്‍ എത്തിയവരാണ് പാകിസ്ഥാന്‍ സ്വദേശികളെന്ന് ബി എസ് എഫ് ഐജി അനില്‍ പാലിവാല്‍ പറഞ്ഞു.
 
പത്താന്‍കോട്ട് ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ - പാക് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.