അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ഇന്ത്യ മൈന്‍ഡ് ചെയ്തില്ല!

Webdunia
വ്യാഴം, 13 നവം‌ബര്‍ 2014 (12:36 IST)
ജമ്മുകശ്മീരിലെ സാമ്പ, ജമ്മു ജില്ലകളിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ പാക് അതിര്‍ത്തി രക്ഷാസേന വീണ്ടും വെടിയുതിര്‍ത്തു.രാംഘട്ട് സെക്ടറിലും മക് വാള്‍ സെക്ടറിലുമായി അതിര്‍ത്തിയില്‍ വെടിവെപ്പുണ്ടായത്.

എന്നാല്‍ ഇന്ത്യന്‍ സേന തിരിച്ചടിച്ചില്ലെന്ന് ബിഎസ്എഫ് വക്താവ് അറിയിച്ചു. ഇന്ത്യന്‍ സൈന്യവും ബിഎസ്എഫും നിയന്ത്രണരേഖയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലന്ന് ബി‌എസ്‌എഫ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും പാകിസ്താന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.