അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തുന്ന വെടിവെപ്പിന് അറുതി വരുത്താന്‍ ഇന്ത്യാ-പാക് ഫ്‌ളാഗ് മീറ്റംഗ് ഇന്ന് നടക്കും. ബിഎസ്‌എഫിലെയും പാക് റേഞ്ചേഴ്‌സിലെയും ഉദ്യോഗസ്‌ഥര്‍ ഫ്‌ളാഗ് മീറ്റില്‍ പങ്കെടുക്കും.
45 ദിവസമായി പാകിസ്ഥാന്റെ ഭാഗത്തു നിന്നും പ്രകോപനങ്ങളും വെടിവെപ്പും നടന്നു കൊണ്ടിരിക്കുകയായിരുന്നു. വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ഡിജിഎംഒ ലഫ്‌റ്റനന്റ് ജനറല്‍ പിആര്‍ കുമാറും പാക്ക് ഡിജിഎംഒ മേജര്‍ ജനറല്‍ അമിര്‍ റിയാസും ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഇരുവരും പത്തുമിനിറ്റോളം ഹോട്ട് ലൈനില്‍ സംസാരിച്ചിരുന്നു.
പാകിസ്ഥാന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന അതിര്‍ത്തി ലംഘനവും വെടിവെപ്പിലുമുള്ള അതൃപ്‌തി ഇന്ത്യ അറിയിക്കും. നിയന്ത്രണ രേഖയില്‍ പാക്ക് സൈന്യം നടത്തുന്ന വെടിവെപ്പ് അവസാനിപ്പിക്കാന്‍ ഫ്‌ളാഗ് മീറ്റിംഗ് വിളിക്കണമെന്ന ഇന്ത്യയുടെ നിര്‍ദേശം നേരത്തെ പാക്കിസ്‌ഥാന്‍ നിരാകരിക്കുകയായിരുന്നു.