അതിര്‍ത്തിയില്‍ രാത്രി മുഴുവന്‍ പാക് വെടിവെപ്പ്

Webdunia
തിങ്കള്‍, 17 നവം‌ബര്‍ 2014 (12:52 IST)
അതിര്‍ത്തിയില്‍ പതിവായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാകിസ്ഥാന്‍ ഇന്നലെയും ഇന്ത്യന്‍ സൈനിക പോസ്റ്റിനു നേരെ വെടിയുതിര്‍ത്തു. ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിലെ സൌസിയാന്‍ പ്രദേശത്തെ ബിഎസ്എഫ് പോസ്റ്റിനു നേരെ ഇന്നലെ രാത്രി പാകിസ്ഥാന്‍ വെടിവെക്കുകയായിരുന്നു.

പുലര്‍ച്ചവരെ നീണ്ടു നിന്ന വെടിവെപ്പില്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതോടെ പാകിസ്ഥാന്‍ പിന്‍വാങ്ങുകയായിരുന്നു. ഇരു വിഭാഗത്തിലും പരുക്കൊന്നും പറ്റിയില്ല. മാസങ്ങളായി അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പതിവായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ചൈന പാകിസ്ഥാന്‍ സൈന്യത്തിന് പരിശീലനം നല്‍കുന്ന വാര്‍ത്ത നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.