ഖത്തറില്‍ ഇന്ത്യന്‍ നാവികര്‍ക്ക് വധശിക്ഷ വിധിച്ച സംഭവം: പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തര്‍ അമീറുമായി സംസാരിച്ചേക്കും

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 27 ഒക്‌ടോബര്‍ 2023 (20:49 IST)
ഖത്തറില്‍ ഇന്ത്യന്‍ നാവികര്‍ക്ക് വധശിക്ഷ വിധിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തര്‍ അമീറുമായി സംസാരിച്ചേക്കും. സങ്കീര്‍ണമായ വിഷയമാണെന്നും എല്ലാ വഴിയും തേടുമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. എട്ട് മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ചതില്‍ ഇന്ത്യ കഴിഞ്ഞ ദിവസം ഞെട്ടല്‍ രേഖപ്പെടുത്തിയിരുന്നു. 
 
തടവിലുളള നാവികരെ കാണാന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അതേസമയം എന്താണ് ഇവരുടെ കുറ്റം എന്നതുള്‍പ്പടെയുള്ള വിശദാംശങ്ങള്‍ കിട്ടിയിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article