സിറിയയിലും ഇറാഖിലും മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തി മതരാഷ്ട്രം സ്ഥാപിക്കാന്‍ സായുധ യുദ്ധം ചെയ്യുന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ഇന്ത്യയേയും ആക്രമിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിയതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍. ദേശീയ അന്വേഷണ ഏജന്‍സിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയിരിക്കുന്നത്. ഇന്ത്യാ വിരുദ്ധ ലിങ്ക് വികസിപ്പിച്ചെടു രാജ്യത്തെമ്പാടും ആക്രമണങ്ങള്‍ നടത്തുകയാണ് തീവ്രവാദികളുടെ ലക്ഷ്യം.
ഇറാഖിനും സിറിയയ്‌ക്കും പുറമേ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്ന രാജ്യങ്ങളിലാണ് ഇന്ത്യയും ഉള്‍പ്പെട്ടിട്ടുള്ളത്. മുംബൈ യിലെ കല്യാണില്‍ നിന്നും നാലുപേരെ റിക്രൂട്ട് ചെയ്‌തത് ഇതിന്റെ ഭാഗമായിട്ടായിരുന്നു. മറ്റ് ചില ഭീകരസംഘടനകളും ചില എന്‍ആര്‍ഐകളുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്നും ആള്‍ക്കാരെ റിക്രൂട്ട് ചെയ്‌ത് അവര്‍ വഴി ആക്രമിക്കാനായിരുന്നു പരിപാടി. കല്യാണ്‍ യുവാവ് അരീബ് മജീദിനെ ഐഎസ് റിക്രൂട്ട് ചെയ്‌ത കേസില്‍ അന്വേഷണം നടത്തുമ്പോളാണ് എന്‍ഐഎയ്ക്ക് ഈ വിവരങ്ങള്‍ ലഭിച്ചത്. അരീബ് മജീദിനെ ചോദ്യം ചെയ്തതില്‍ നിന്ന് വിലപ്പെട്ട പല വിവരങ്ങളും ലഭിച്ചിട്ടുണ്ട്.
ഇറാഖിലേക്ക് തീര്‍ത്ഥയാത്ര പോയ നാലു യുവാക്കളെ പിന്നീട് കാണാതാകുകയും ഇവര്‍ സിറിയയില്‍ ഐഎസില്‍ ചേരുകയും ചെയ്തിരുന്നു.ഇതു സംബന്ധിച്ച വിവരങ്ങളും ലഭിച്ചിട്ടുണ്ട്. തീവ്രവാദി സംഘടനയുടെ ഭാഗമായതിന് പിന്നാലെ ഇവര്‍ക്ക് ആയുധ പരിശീലനം ലഭിക്കുകയും ഇറാഖിലും സിറിയയിലും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുകയും ചെയ്‌തു. ഇന്ത്യാക്കാരേയും വിദേശ ഇന്ത്യാക്കാരേയും ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായും മറ്റു രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയേയും ആക്രമിക്കുന്നതിനുള്ള ഗൂഡാലോചനയ്‌ക്ക് വേണ്ടുന്ന വിവരങ്ങള്‍ ഇവരില്‍ നിന്നും സ്വീകരിക്കുകയും ചെയ്‌തതായി എന്‍ഐഎ തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
2014 ജനുവരിക്കും നവംബറിനും ഇടയിലാണ് ഇവര്‍ ഐഎസില്‍ ചേരാന്‍ പോയത്. ടാഹിര ഭട്ട്, അബു ഫാത്തിമ എന്നീ രണ്ടു സ്‌ത്രീകളാണ് ഇവരെ സിറിയയില്‍ എത്താന്‍ വിവിധ ഘട്ടങ്ങളില്‍ തുണച്ചത്. ഈ സൗകര്യം ഉപയോഗിച്ച് മജീദ് ഓസ്‌ട്രേലിയ, ടര്‍ക്കി, സൗദി അറേബ്യ, ഇറാഖ്, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളിലുള്ളവരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. ഇവരെല്ലാം ടര്‍ക്കിയില്‍ എത്താന്‍ സഹായിച്ച ഇവരെല്ലാമായി പിന്നീട് ഇയാള്‍ ബന്ധം നിലനിര്‍ത്തിയെന്നും കുറ്റപത്രം പറയുന്നു. സിറിയയില്‍ എത്തിച്ചേരാന്‍ ഇവര്‍ക്ക് 1000 ഡോളറുകള്‍ അഫ്‌ഗാന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ളവരില്‍ നിന്നും സാമ്പത്തിക സഹായവും ലഭിച്ചു.
ഐസിലിന്റെ ഭാഗമായി ഇറാഖ് സിറിയ അതിര്‍ത്തിയില്‍ എത്തിയ ഇവരെ പുറത്ത് നിന്നും ചേരാന്‍ എത്തിയവരെ റജിസ്‌റ്റര്‍ ചെയ്യുന്ന സിറിയയിലെ റക്കാ നഗരത്തിലെ ഇറാഖ് സിറിയ ഹുഡുഡ് സെന്ററിലേക്ക് അബു മുഹമ്മദ് ഇറാഖി എന്നൊരാളാണ് കൂട്ടിക്കൊണ്ടുപോയതെന്നും ഇവിടെ നിന്നാണ് ഇവര്‍ തീവ്രവാദ പ്രവര്‍ത്തനം തുടങ്ങിയതായും കുറ്റപത്രത്തില്‍ പറയുന്നു.