ലോകത്ത് ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്ന രാജങ്ങളില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം !

Webdunia
ശനി, 29 ജൂലൈ 2017 (16:49 IST)
ലോകത്ത് ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്ന രാജങ്ങളില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷനാണ് ഇത് സംബന്ധമായ വിവരങ്ങള്‍ പുറത്തുവിട്ടത്.1.56 മില്യണ്‍ ടണ്‍ ബീഫാണ് കഴിഞ്ഞവര്‍ഷം ഇന്ത്യ കയറ്റുമതി ചെയ്തതെന്ന് എഫ്‌എഒ റിപ്പോര്‍ട്ടില്‍ പറയുന്നു.
 
ബീഫ് കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്ത് ബ്രസീലാണ്. രണ്ടാമതായി ഓസ്‌ട്രേലിയയും. എന്നാല്‍ ഏതുതരം ബീഫാണെന്ന കാര്യം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. 2016ല്‍ അന്താരാഷ്ട്ര തലത്തില്‍ കയറ്റുമതി ചെയ്ത ആകെ ബീഫിന്റെ 16%വും ഇന്ത്യയില്‍ നിന്നുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2016ല്‍ ലോകത്ത് ആകെ കയറ്റുമതി ചെയ്ത ബീഫ് 10.95 മില്യണ്‍ ആണ്.  2017- 2016 വര്‍ഷത്തെ അഗ്രികള്‍ച്ചറല്‍ ഔട്ട്ലുക്ക് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
Next Article