യുഎസുമായി 5000 കോടിയുടെ വമ്പന്‍ കരാര്‍; ഇന്ത്യയുടെ ലക്ഷ്യം ഏതു രാജ്യമെന്നറിഞ്ഞാല്‍ ഞെട്ടും

Webdunia
വ്യാഴം, 1 ഡിസം‌ബര്‍ 2016 (14:07 IST)
ഇന്ത്യ പാകിസ്ഥാന്‍ ബന്ധം താറുമാറായതിന് പിന്നാലെ സൈനിക കേന്ദ്രങ്ങളിലടക്കം ഭീകരാക്രമണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ കൂടുതല്‍ ശക്തമാകുന്നതിനായി ഇന്ത്യ അമേരിക്കയില്‍ നിന്ന് 5000 കോടിയുടെ പീരങ്കി വാങ്ങുന്നു.

ഭാരം കുറഞ്ഞ എം–777 ഗണത്തിൽപ്പെട്ട 145 പീരങ്കികൾ വാങ്ങാനുള്ള കരാറിലാണ് ഇന്ത്യ ഒപ്പുവച്ചിരിക്കുന്നത്. ഡൽഹിയിൽ നടന്ന, ഇന്ത്യ–യുഎസ് സൈനിക സഹകരണം സംബന്ധിച്ച യോഗത്തിലാണ് കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. ഇതു സംബന്ധിച്ച് ഇന്ത്യ നേരത്തെ തീരുമാനമെടുത്തിരുന്നു.

അതേസമയം ഇന്ത്യ പീരിങ്കി വാങ്ങുന്നത് പാകിസ്ഥാനെ ഭയന്നിട്ടല്ലെന്നും ചൈനയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ടിട്ടാണെന്നും റിപ്പോര്‍ട്ടുണ്ട്. മലമുകളിൽ നിന്നു ആക്രമിക്കാൻ ഏറെ സഹായിക്കുന്ന ഈ പീരങ്കികൾ ചൈനീസ് അതിർത്തിയെ ലക്ഷ്യമിട്ടാണ് ഇന്ത്യ വാങ്ങുന്നതെന്നാണ് വിവരം.
Next Article