അയല്‍ രാജ്യങ്ങളില്‍ നിന്ന് മതപരമായ പീഡനങ്ങളെത്തുടര്‍ന്ന് പലായനം ചെയ്യേണ്ടിവരുന്നവര്‍ക്ക് അഭയവും പൌരത്വവും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നശേഷമാണ് ഇത്തരമൊരു ആശയം ഉടലെടുത്തതെന്ന് ഉന്നത വൃത്തങ്ങൾ പറയുന്നു.
മതത്തിന്റെ പേരിലുള്ള ആക്രമണം ഭയന്ന് സ്വന്തം നാടു വിട്ട് ഇന്ത്യയിൽ അഭയം തേടുന്പോൾ പലർക്കും മതിയായ രേഖകളോ വിസകളോ ഉണ്ടായിരുന്നില്ല. അസാമിലും ബംഗാളിലും കുടിയേറിവരിൽ ഹിന്ദുക്കളെ കൂടാതെ മുസ്ളീങ്ങൾ, ക്രിസ്ത്യാനികൾ, സൊരാഷ്ട്രിയർ, സിക്കുകാർ, ജൈന മതക്കാർ എന്നിവരും ഉൾപ്പെടുന്നു. ഇവർക്ക് പൗരത്വം നൽകുന്നതിന് വേണ്ടി നിയമത്തിൽ ഭേദഗതി കൊണ്ടുവരാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
ഇതിനായി 1946ലെ വിദേശ നിയമം, ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് പാസ്പോർട്ട് ലഭിക്കുന്നതിനുള്ള 1920ലെ നിയമം, 1950ലെ പാസ്പോർട്ട് ചട്ടങ്ങൾ തുടങ്ങിയവ മാറ്റം വരുത്തേണ്ടി വരും. അതേസമയം, സർക്കാരിന്റെ പുതിയ നീക്കം അയൽരാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിച്ചേക്കുമെന്ന വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. തീരുമാനം എടുക്കുന്നതിന് മുന്പ് രാഷ്ട്രീയ തീരുമാനവും അനുകൂലമാക്കേണ്ടതുണ്ടെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.