മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറുദ്ദിനം പിന്നിടുന്നതിനിടയില്‍ രജ്യത്തേ സാമ്പത്തിക രംഗം കുതിപ്പിന്റെ പാതയിലെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടര വര്‍ഷത്തെ ഏറ്റവും മികച്ച സാമ്പത്തിക വളര്‍ച്ചയുടെ പാതയിലാണ് രാജ്യം ഇപ്പോള്‍ കുതിക്കുന്നത്. സ്ഥിരതയാര്‍ന്ന സര്‍ക്കാരും വ്യവസായ മേഖലകള്‍ക്ക് പിന്തുണയേകുന്ന നയവുമുള്ള സര്‍ക്കാരാണ് അധികാരത്തില്‍ എന്നതിനാലാണ് സാമ്പത്തിക വളര്‍ച്ച മേലേക്ക് ഉയയരാന്‍ കാരണം.
ഏപ്രില്‍-ജൂണ്‍ സാമ്പത്തിക പാദത്തില്‍ 5.7 ശതമാനമാണ് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ച. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ ഇത് 4.7 ശതമാനമായിരുന്നു. സാമ്പത്തിക വിദഗ്ദര്‍ പ്രതീക്ഷിച്ചതിലും കടന്നുപോയ വളര്‍ച്ച ശുഭ പ്രതീക്ഷ നല്‍കുന്നതാണെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.
കാര്‍ഷിക, ഖനന മേഖലയില്‍ മികച്ച വളര്‍ച്ചാ നിരക്കാണ് ഇക്കാലയളവില്‍ ഉണ്ടായത്. കാര്‍ഷിക മേഖലയില്‍ 3.8 ശതമാനവും ഖനന മേഖലയില്‍ 2.1 ശതമാനവുമാണ് വളര്‍ച്ച. സാമ്പത്തിക സേവന മേഖലയാണ് ഏറ്റവും അധികം വളര്‍ച്ച രേഖപ്പെടുത്തിയത് 10.4 ശതമാനം. വൈദ്യുതി, ഗ്യാസ്, ജലവിതരണ മേഖലയാണ് തൊട്ടുപിന്നില്‍ 10.2 ശതമാനം.
സെണ്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷണ്‍ വെള്ളിയാഴ്ച പുറത്തുവിട്ട സ്ഥിതി വിവര കണക്കുകള്‍ അനുസരിച്ച് 2014-15ന്റെ ആദ്യ പാദത്തില്‍ ഉല്‍പാദന മേഖലയില്‍ 3.5 ശതമാനമാണ് വളര്‍ച്ച. മുന്‍ വര്‍ഷം ഇത് 1.2 ശതമാനമായിരുന്നു.
എന്നാല്‍ മഴയുടെ കുറവ് കാര്‍ഷിക മേഖലയേ പുറകൊട്ടടിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ഇപ്പോഴത്തേ സാമ്പത്തിക വളര്‍ച്ച ആശ്യാസകരമല്ലെന്നും ഇനിയും കൂടുതല്‍ ഉയരത്തിലെത്തിയാല്‍ മാത്രമേ അപ്പോഴത്തെ അവസ്ഥകളെ നേരിടാന്‍ രാജ്യത്തിന് കഴിയു എന്നും സാമ്പത്തിക വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.