അടുത്ത ഘട്ടത്തില്‍ 18 വയസ് മുതല്‍ 55 വയസ് വരെയുള്ള 375 സ്ത്രീ പുരുഷന്മാരിലാണ് പരീക്ഷണം നടത്തുക. രണ്ടാം ഘട്ടത്തില്‍ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത 12 മുതല്‍ 65 വയസ് വരെയുള്ള 750 പേരിലുമാണ് പരീക്ഷണം നടത്തുക. ഭാരത് ബയോടെക് എന്ന ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് ഐസിഎംആര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുടെ സഹകരണത്തോടെ കൊവാക്സിന്‍ വികസിപ്പിക്കുന്നത്.