രാജ്യത്തെ 78.58 ശതമാനം പുതിയ രോഗികളും കേരളം ഉള്‍പ്പെട്ട പത്തുസംസ്ഥാനങ്ങളില്‍

ശ്രീനു എസ്
തിങ്കള്‍, 19 ഏപ്രില്‍ 2021 (16:15 IST)
രാജ്യത്തെ 78.58 ശതമാനം പുതിയ കൊവിഡ് രോഗികളും കേരളം ഉള്‍പ്പെട്ട പത്തുസംസ്ഥാനങ്ങളില്‍. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണാടക, കേരളം, ചത്തീസ്ഗഡ്, മധ്യപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ 10 സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 78.58 ശതമാനവും. കൂടാതെ 20 സംസ്ഥാനങ്ങളില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്.
 
86.00% ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്. അതേസമയം കഴിഞ്ഞ 24 മണിക്കൂറില്‍ 10 സംസ്ഥാനങ്ങള്‍/ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഒരു കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലഡാഖ്, നാഗാലാന്‍ഡ്, ത്രിപുര, സിക്കിം, മിസോറാം, മണിപ്പൂര്‍, ദാദ്ര& നഗര്‍ ഹവേലി, ദാമന്‍& ദിയു, ലക്ഷദ്വീപ്, ആന്‍ഡമാന്‍& നിക്കോബാര്‍ ദ്വീപ്, അരുണാചല്‍പ്രദേശ് എന്നിവയാണവ.

അനുബന്ധ വാര്‍ത്തകള്‍

Next Article