കൊവിഡ് വ്യാപനം: വിപണിയിലും തകർച്ച, നിക്ഷേപകർക്ക് നഷ്ടമായത് ആറ് ലക്ഷം കോടി

തിങ്കള്‍, 19 ഏപ്രില്‍ 2021 (15:03 IST)
കൊവിഡ് വ്യാപനഭീതിയിൽ തിങ്കളാഴ്‌ച ഓഹരിവിപണി നേരിട്ട തകർച്ചയിൽ നിക്ഷേപകർക്ക് നഷ്ടമായത് ആറ് ലക്ഷം കോ‌ടിയോളം രൂപ. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ വിപണിമൂല്യം 5.82 ലക്ഷം കോടി രൂപയിടിഞ്ഞ് 199.89 ലക്ഷം കോടിയായി. മിഡ് ക്യാപ്,സ്മോൾ ക്യാപ് സൂചികകളും വലിയ നഷ്ടം നേരിട്ടു.
 
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 2.73 ലക്ഷമായി ഉയർന്നതാണ് വിപണിയെ സമ്മർദ്ദത്തിലാക്കിയത്. ഇതിനെ തുടർന്ന് കനത്ത വിൽപന സമ്മർദ്ദമാണ് വിപണി നേരിട്ടത്. സെൻസെക്‌സ് ഒരു ഘട്ടത്തിൽ 1470ഓളം പോയിന്റ് താഴെപോയെങ്കിലും തിരിച്ചുകയറിയത് ആശ്വാസമായി. സമീപഭാവിയിൽ വിദേശനിക്ഷേപത്തിൽ കാര്യമായ മുന്നേറ്റമുണ്ടാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ കരുതുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍