സ്ഥിതി അതീവഗുരുതരം: ഡൽഹിയിൽ ഒരാഴ്‌ച സമ്പൂർണ്ണ കർഫ്യൂ, നിയന്ത്രണങ്ങൾ കടുപ്പിച്ചു

തിങ്കള്‍, 19 ഏപ്രില്‍ 2021 (12:37 IST)
നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാകത്തതിന്റെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒരാഴ്‌ച കാലത്തേക്ക് സമ്പൂർണ്ണ കർഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് രാത്രി മുതൽ തിങ്കളാഴ്‌ച രാവിലെ വരെ നീണ്ടുനിൽക്കുന്ന ഒരാഴ്‌ചത്തെ കർഫ്യൂവാണ് പ്രഖ്യാപിച്ചത്. നിലവിൽ ഡൽഹിയിൽ വാരാന്ത്യകർഫ്യൂ നിലവിലുണ്ട്.
 
ഇന്നലെ സംസ്ഥാനത്ത് 35,462 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. മഹമാരി ആരംഭിച്ച‌തിന് ശേഷം ഇതാദ്യമായാണ് ഡൽഹിയിൽ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 25,000 കടക്കുന്നത്. 30 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കടുത്ത പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുന്നതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ കടുപ്പിച്ച് വ്യാപനം പിടിച്ചുനിർത്താൻ സർക്കാർ തീരുമാനിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍