രോഗികള്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ്: തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയാ വിഭാഗം അടച്ചു

ശ്രീനു എസ്

തിങ്കള്‍, 19 ഏപ്രില്‍ 2021 (11:55 IST)
രോഗികള്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയാ വിഭാഗം അടച്ചു. ഏഴു രോഗികള്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് രോഗബാധയുണ്ടായത്. അതേസമയം അടിയന്തര ശസ്ത്രക്രിയകള്‍ സമയത്ത് നടത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
 
അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നുമുതല്‍ സന്ദര്‍ശക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയില്‍ രോഗിയോടൊപ്പം കൂട്ടിയിരുപ്പുകാരെമാത്രമേ അനുവദിക്കുകയുള്ളു. കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ആരോഗ്യമേഖല അതീവ ജാഗ്രതയിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍