കണ്ണൂരില്‍ അമ്മയും കുഞ്ഞും വീടിനുള്ളില്‍ മരിച്ച നിലയില്‍

ശ്രീനു എസ്

തിങ്കള്‍, 19 ഏപ്രില്‍ 2021 (09:13 IST)
കണ്ണൂരില്‍ അമ്മയും കുഞ്ഞും വീടിനുള്ളില്‍ മരിച്ച നിലയില്‍. മട്ടന്നൂര്‍ കാനാട് നിമഷ നിവാസില്‍ നിഷാദിന്റെ ഭാര്യ കെ ജിജിനയും(24) മകള്‍ അന്‍വികയും(4) ആണ് മരിച്ചത്. പൊള്ളലേറ്റ് മരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. മുറിക്കുള്ളില്‍ നിന്ന് പുക ഉയരുന്നത് കാണ്ട് വീട്ടുകാര്‍ വാതില്‍ പൊളിച്ച് നോക്കുകയായിരുന്നു.
 
ഉടന്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ എത്തിക്കുകയും പൊള്ളല്‍ ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് മരണപ്പെട്ടത്. ജിജിനയുടെ ഭര്‍ത്താവ് നിഷാദ് ആറുവര്‍ഷമായി സൗദിയിലാണ്. രണ്ടുവര്‍ഷം മുന്‍പാണ് ഇയാള്‍ നാട്ടില്‍ വന്നത്. സംഭവത്തില്‍ മട്ടന്നൂര്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍