കൊവിഡ് മഹാമാരിയെ തടയാൻ പ്രധാനമന്ത്രി 19 മണിക്കൂറുകളോളം ജോലി ചെയ്യുന്നു: പിയുഷ് ഗോയൽ

തിങ്കള്‍, 19 ഏപ്രില്‍ 2021 (14:14 IST)
രാജ്യത്ത് അനിയന്ത്രിതമായി കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 18 മുതൽ 19 വരെ മണികൂറുകൾ ജോലി ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ. എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പീയുഷ് ​ഗോയൽ ഇക്കാര്യം പറഞ്ഞത്. 
 
കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധിയുടെയും എൻസിപിയുടെയും  വിമർശനങ്ങൾക്ക് മറുപടിയായാണ് പിയുഷ് ഗോയൽ ഇക്കാര്യം പറഞ്ഞത്. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നും പിയുഷ് ഗോയൽ പറഞ്ഞു. കൊവിഡ് പ്രതിരോധത്തിന് സംസ്ഥാന സർക്കാരുകളെ സഹായിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുകയാണ് കേന്ദ്രമെന്നും പിയുഷ് ഗോയൽ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍