മാർച്ച് 24 വരെ മാത്രമെ കൊവിഡ് ഇൻഷുറൻസ് ലഭ്യമാകു. കഴിഞ്ഞ മാസം 24 വരെ മരിച്ചവരുടെ രേഖകൾ ഹാജരാക്കാൻ ഈ മാസം 24 വരെ സമയം അനുവദിച്ചിട്ടുണ്ട്. തുടർന്ന് ഇൻഷുറൻസ് പരിരക്ഷയുണ്ടാകില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ഓക്‌സിജൻ സിലിണ്ടറുകളും കിടക്കകളും ആവശ്യത്തിനില്ലാതെ ആരോഗ്യമേഖല തകർന്ന് നിൽക്കുന്നതിനിടെയാണ് ആരോഗ്യപ്രവർത്തകർക്കുള്ള ഇൻഷുറൻസ് ആനുകൂല്യം പോലും നിർത്തിയിരിക്കുന്നത്.