ആറുമാസത്തിനു ശേഷം ആദ്യമായി ഇന്ത്യയില്‍ കൊവിഡ് പ്രതിദിനമരണം 300നു താഴെയായി. ഇന്നലെ രോഗം മൂലം മരണപ്പെട്ടത് 251 പേരാണ്. അതേസമയം 22273പേര്‍ക്കാണ് രാജ്യത്ത് കഴിഞ്ഞ വര്‍ഷം പുതുതായി രോഗം ബാധിച്ചത്.
ഇതുവരെ 1,01,69,118 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ചത്. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നുലക്ഷത്തില്‍ താഴെയാണ്. ഇതില്‍ 1,47,343 പേര്‍ രോഗം ബാധിച്ച് മരിച്ചു. 97,40,108 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 95.78 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണനിരക്ക് 1.45 ശതമാനമാണ്.